ബര്‍ലിന്‍: ഏപ്രില്‍ 1 മുതല്‍ വിമാന ടിക്കറ്റ് നിരക്ക് വര്‍ധിക്കാന്‍ സാധ്യത,
വിമാന ടിക്കറ്റ് നിരക്ക് കൂടാന്‍ പോകുന്നതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
എയര്‍പോര്‍ട്ട് ചാര്‍ജുകളിലെ വര്‍ധനയും, വിമാന ഇന്ധന വില കൂടിയതും, ടിക്കറ്റ് നിരക്കിനെ നേരിട്ട് ബാധിക്കും. ഡിമാന്‍ഡ് കൂടുന്നത് അനുസരിച്ച് 'ഡൈനാമിക് ൈ്രപസിംഗ്' രീതിയില്‍ ടിക്കറ്റ് നിരക്കും ഉയരും.
വിമാനക്കമ്പനികള്‍ ഔദ്യോഗികമായി നിരക്ക് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഏപ്രില്‍ ഒന്നിന് പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതോടെ പുതിയ നിരക്കുകള്‍ നിലവില്‍ വന്നേക്കും.

Comments: